
തൃശൂർ: 500 പേർ രോഗമുക്തരായ ദിനത്തിൽ വെള്ളിയാഴ്ച്ച 272 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,824 ആണ്. തൃശൂർ സ്വദേശികളായ 128 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 265 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗ ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 27 പുരുഷന്മാരും 25 സ്ത്രീകളും പത്ത് വയസിന് താഴെ 06 ആൺകുട്ടികളും 07 പെൺകുട്ടികളുമുണ്ട്. 410 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 126 പേർ ആശുപത്രിയിലും 284 പേർ വീടുകളിലുമാണ്. 4,365 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 456 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 17 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 385 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.