പാവറട്ടി: തിരഞ്ഞെടുപ്പിൽ മുല്ലശ്ശേരി ബ്ലോക്കിൽ ഏറ്റവും ഉയർന്ന പോളിംഗ് ഉള്ളത് എളവള്ളി പഞ്ചായത്തിൽ. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളും പ്രഗത്ഭരായ സ്വാതന്ത്ര സ്ഥാനാർത്ഥികളും രംഗത്ത് വന്നതോടെ ശക്തമായ മത്സരമാണ് ഇക്കുറി എളവള്ളിയിൽ നടന്നത്.
മുല്ലശ്ശേരി ബ്ലോക്കിൽ 4 പഞ്ചായത്തുകളിലായി 71.74% പേര് വോട്ട് രേഖപ്പെടുത്തി. 76.87% ശതമാണ് എളവള്ളി പഞ്ചായത്തിലെ പോളിംഗ്. 66.96 % പോളിംഗ് നടന്ന വെങ്കിടങ്ങിലാണ് ഏറ്റവും കുറവ്. മറ്റു പഞ്ചായത്തുകളായ പാവറട്ടിയിൽ 69.80 % വും മുല്ലശ്ശേരിയിൽ 72.84% വുമാണ് വോട്ടിംഗ് ശതമാനം.