കയ്പമംഗലം : തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എ.എസ്.ഐ ഉൾപ്പെടെ മതിലകം സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മതിലകം പഞ്ചായത്തിലെ എമ്മാട് സ്കൂളിലെ ബൂത്തിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എ.എസ്.ഐ, സ്റ്റേഷനിലെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് നേരിട്ട് ബന്ധമുള്ള എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പൊലീസുകാർ നിരീക്ഷണത്തിൽ പോയി. ബാക്കിയുള്ള പൊലീസുകാർക്ക് പരിശോധന നടത്തുന്നുണ്ട്. മതിലകം സ്റ്റേഷനിൽ നിന്നും കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രമേ ഡ്യൂട്ടിക്ക് അയക്കുകയുള്ളൂവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.