ഏങ്ങണ്ടിയൂർ: ചേറ്റുവായിൽ സ്ഥിരതാമസമായിരുന്ന എസ്.സി കുടുംബത്തിന്റെ വഴി അടച്ചതായി പരാതി. കുണ്ടലീയൂർ അന്തിക്കാട്ട് ബാലനും കുടുംബവുമാണ് ഇതോടെ പെരുവഴിയിലായത്. കുടികിടപ്പുകിട്ടിയ സ്ഥലത്താണ് ഇവരുടെ താമസം. ബാലനും ഭാര്യ ശോഭനയും നിത്യരോഗികളാണ്. വഴിയില്ലാത്തതിനാൽ ബന്ധുക്കളുടെ വീട്ടിൽ ഇവർ മാറിമാറി താമസിച്ചുവരികയാണ്. വീടിനു ചുറ്റുമുള്ള സ്ഥലം വളച്ചുകെട്ടിയതിനെ തുടർന്നാണ് വീട്ടിലേക്ക് നടന്നു പോയിരുന്ന വഴി ഇല്ലാതായത്.