തൃപ്രയാർ: വോട്ടെടുപ്പ് നടക്കുന്നതിനിടെ നിരവധി പേർക്ക് കടന്നൽ കുത്തേറ്റു. നാട്ടിക പഞ്ചായത്ത് രണ്ടാം വാർഡിൽ വെസ്റ്റ് കെ.എം.യു.പി സ്‌കൂളിന് മുൻ വശം നിന്നിരുന്ന വിവിധ പാർട്ടി പ്രവർത്തകരെയാണ് കടന്നൽ ആക്രമിച്ചത്. ചിലർക്ക് മുഖത്തും മറ്റും കുത്തേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് സമീപത്തെ കടകൾ ഷട്ടറിടുകയും ചെയ്തു.