taluk

തൃശൂർ: കഴിഞ്ഞ തവണ ഏഴിൽ ആറു നഗരസഭകളും ഭരിച്ച ഇടതു പക്ഷത്തിനു ഇത്തവണ അവ നില നിർത്താനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഇരിങ്ങാലക്കുട ഒഴിച്ച് കൊടുങ്ങല്ലൂർ, ചാലക്കുടി, ചാവക്കാട്, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നിവ ഇത്രയും കാലം ഇടതു പക്ഷത്തിനു ഒപ്പമായിരുന്നു. ഇരിങ്ങാലക്കുട സീറ്റുകൾ തുല്യനിലയിൽ ആയതോടെ നറുക്കെടുപ്പിൽ ഭരണം യു. ഡി. എഫിനു ലഭിക്കുകയായിരുന്നു. എന്നാൽ ഇത്തവണ വാശിയേറിയ പോരാട്ടം ആണ് നടന്നിരിക്കുന്നത്. നഗര സഭകൾ പിടിച്ചെടുക്കാൻ യു. ഡി. എഫ് ശക്തമായ പ്രചാരണം ആണ് നടത്തിയത്. തികഞ്ഞ ആത്മവിശ്വാസം ആണ് തങ്ങൾക്ക് ഉള്ളതെന്ന് യു. ഡി. എഫ് നേതാക്കൾ പറയുന്നു. അതേ സമയം നഗര സഭകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്ന് ഇടതു പക്ഷവും പറയുന്നു. എൻ. ഡി. എ കൊടുങ്ങല്ലൂർ, കുന്നംകുളം നഗര സഭകൾ ഭരിക്കുമെന്ന് തീർത്തു പറയുന്നു. മറ്റിടങ്ങളിൽ വലിയ അട്ടിമറികൾ ഉണ്ടാകുമെന്നു അവർ പ്രതീക്ഷിക്കുന്നു. കൊടുങ്ങല്ലൂരിൽ മുഖ്യ പ്രതിപക്ഷം ബി.ജെ.പി ആയിരുന്നു. കുന്നംകുളത്തിൽ നിരവധി കൗൺസിലർമാർ അവർക്കുണ്ടായിരുന്നു.

ലൈഫിൽ തട്ടി ആരു വീഴും?

സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന നഗരസഭയാണ് വടക്കാഞ്ചേരി. അടുത്തിടെ കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോര് നടന്നത് വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ അഴിമതിയെ ചൊല്ലിയാണ്. അനിൽ അക്കര എം. എൽ. എ ഉയർത്തി കൊണ്ട് വന്ന വിഷയം ഏറെ ചർച്ചകൾക്കും അന്വേഷണത്തിനും വഴി വെച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന അവിടെ ലൈഫിൽ തട്ടി ഇത്തവണ ഭരണം പോകുമോ എന്നതാണ് എല്ലാവരും നോക്കുന്നത്. വടക്കഞ്ചേരിയിലെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയവും ലൈഫ് അഴിമതി തന്നെ ആയിരുന്നു.

നഗരസഭകൾ

ചാലക്കുടി

കൊടുങ്ങല്ലൂർ

ചാവക്കാട്

ഗുരുവായൂർ

കുന്നംകുളം

വടക്കാഞ്ചേരി

ഇരിങ്ങാലക്കുട