
തൃശൂർ: 528 പേർക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 570 പേർ രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5778 ആയി. തൃശൂർ സ്വദേശികളായ 139 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ശനിയാഴ്ച സമ്പർക്കം വഴി 520 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് ആരോഗ്യ പ്രവർത്തകർക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി. രോഗബാധിതരിൽ 60 വയസിന് മുകളിൽ 29 പുരുഷന്മാരും 17 സ്ത്രീകളും പത്ത് വയസിന് താഴെ 20 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്. 297 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 178 പേർ ആശുപത്രിയിലും 119 പേർ വീടുകളിലുമാണ്. 5,789 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 384 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 27 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസലിംഗ് നൽകി.
29 പേർക്ക് കൊവിഡ്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 29 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദേവസ്വത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 75 ആയി. 424 ജീവനക്കാർക്കാണ് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയത്. ദേവസ്വത്തില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കായി ആന്റിജന്‍ പരിശോധന നടത്തിവരുന്നത്. ദേവസ്വം മെഡിക്കൽ സെന്ററിൽ 151 പേർക്കും ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 273 പേരുടെയും പരിശോധനയാണ് നടന്നത്. അടുത്ത ദിവസങ്ങളിലായി ബാക്കിയുള്ള ജീവനക്കാർക്കും പരിശോധന നടക്കും.