പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡ് മുൻ അംഗം ഷാജു അമ്പലത്ത് വീട്ടിലിന് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ആദരം. കഴിഞ്ഞ 5 വർഷകാലമായി ഒപ്പം നിന്ന മെമ്പറെ പൊന്നട അണിയിച്ചും ഉപഹാരം നൽകിയുമാണ് തൊഴിലാളികൾ ആദരിച്ചത്. സി.ഡി.എസ് അംഗം എം.കെ. ഗീത ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് അംഗം ആശ ബിന്ദു അദ്ധ്യക്ഷയായി. തൊഴിലാളികളായ പാത്തു പുതിയവീട്ടിൽ, പഞ്ചവിട്ടിൽ ചക്കിയമ്മു, കൊല്ലങ്കിൽ വള്ളിയമ്മു ശിവരാമൻ എന്നിവർ നേതൃത്വം നൽകി.