ചേലക്കര: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ 71-ാം ജന്മദിനം വേറിട്ട രീതിയിൽ ആഘോഷിക്കുകയാണ് ആൾ കേരള രജനീകാന്ത് ഫാൻസ് അസോസിയേഷൻ. തൃശൂർ ജില്ലയിലെ രജനി ഫാൻസിന്റെ ശക്തികേന്ദ്രമായ തിരുവില്വാമല ആക്കപ്പറമ്പ് യൂണിറ്റിലെ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പ്രദേശത്തെ മുന്നൂറിലധികം വീടുകളിൽ പച്ചക്കറികിറ്റുകൾ വിതരണം ചെയ്താണ് രജനീകാന്തിന്റെ ജന്മദിനം ആഘോഷിച്ചത്.
ആക്കപ്പറമ്പ് സെന്ററിൽ പിറന്നാൾ കേക്ക് മുറിച്ച പ്രവർത്തകർ തിരുവില്വാമല ഇമ്മാനുവൻ വൃദ്ധസദനത്തിലേക്ക് രണ്ട് ഫാനുകളും സമ്മാനിച്ചു. 30 വർഷത്തിലധികം പ്രവർത്തന പാരമ്പര്യം ഉള്ളതാണ് ഇവിടത്തെ രജനിഫാൻസ് വെൽഫയർ അസോസിയേഷൻ.
ആക്കപ്പറമ്പ് യൂണിറ്റിന്റെ പിറന്നാൾ ആഘോഷങ്ങൾ ക്ക് യൂണിറ്റ് പ്രസിഡന്റ് സൂരജ്, സെക്രട്ടറി രാജേഷ്, ട്രഷറർ സുനിൽകുമാർ, കൺവീനർ ആറുമുഖൻ തുടങ്ങി നൂറോളം പ്രവർത്തകർ നേതൃത്വം നൽകി.