ua-khader

തൃശൂർ: കേരള സാഹിത്യ അക്കാഡമി വിശിഷ്ടാംഗം യു.എ ഖാദറിന്റെ നിര്യാണത്തിൽ കേരള സാഹിത്യ അക്കാഡമി അനുശോചിച്ചു. മലയാള സാഹിത്യത്തിൽ പ്രാദേശികതയുടെ തനിമയും സൗന്ദര്യവും പ്രകാശിപ്പിച്ച എഴുത്തുകാരനായിരുന്നു ഖാദറെന്ന് അക്കാഡമി അനുശോചന കുറിപ്പിൽ പറഞ്ഞു. ഭാഷയുടെ വഴക്കവും പഴമയും സംഭാഷണാത്മകതയും അദ്ദേഹത്തിന്റെ രചനകളെ സവിശേഷമാക്കി.

അദ്ദേഹത്തിന്റെ രചനകൾ ദൃശ്യപരത കൊണ്ട് സമ്പന്നമായിരുന്നു. സാഹിത്യ ജീവിതത്തിലുടനീളം മതേതരത്വത്തിന്റെ ആർജ്ജവം പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമാകുന്നത് സവിശേഷമായ സർഗാത്മകധാരയാണെന്ന് അക്കാഡമി അനുശോചിച്ചു.