charamam-george-nellisser

വലപ്പാട്: അറിയപ്പെടുന്ന ബാലസാഹിത്യകാരനും നിരവധി ചെറുകഥകളും, കവിതകളും വിജ്ഞാനപ്രദമായ ലേഖനങ്ങളും എഴുതിയ വലപ്പാട് അറക്കൽ നെല്ലിശ്ശേരി ലിയോ പോൾഡ് മകൻ ജോർജ് നെല്ലിശ്ശേരി (75) നിര്യാതനായി. സംസ്കാര കർമ്മം ഇന്ന് രാവിലെ 11 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ : എൽസി. മക്കൾ: മിനി, സിനി, സിമി, നിമ. മരുമക്കൾ: റാഫേൽ, ഡെൻസൻ, ജോസി, ഷിൻ്റോ. വലപ്പാട് പഞ്ചായത്ത് മെമ്പറും, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തെ 2019 ൽ തൃശൂർ അതിരൂപതയിലെ ഏറ്റവും നല്ല അൽമായനുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു.