തൃശൂർ: വൈലോപ്പിള്ളി സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ 40 വയസിന് താഴെ പ്രായമുള്ള കവികളുടെ സമാഹാരത്തിന് നൽകിവരുന്ന വൈലോപ്പിള്ളി കവിതാ പുരസ്‌കാരം എം. ജീവേഷിന്റെ 'മുക്കുവനെ തിരയുന്ന മീൻകുഞ്ഞുങ്ങൾ' എന്ന സമാഹാരത്തിന് നൽകും. 10,000 രൂപയും സ്മാരകഫലകവും അടങ്ങുന്ന പുരസ്‌കാരം മഹാകവിയുടെ ചരമദിനമായ ഡിസംബർ 22ന് തൃശൂരിൽ നടക്കുന്ന സമാധി വാർഷികാചരണച്ചടങ്ങിൽ സമ്മാനിക്കും.