covid

തൃശൂര്‍: 276 പേര്‍ രോഗമുക്തരായപ്പോൾ 438 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5941 ആണ്. തൃശൂര്‍ സ്വദേശികളായ 141 പേര്‍ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 65,625 ആണ്. 59,204 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, രോഗ ഉറവിടം അറിയാത്ത ഏഴ് പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 8 പേര്‍ക്കും രോഗബാധ ഉണ്ടായി.