പാവറട്ടി: ബ്രഹ്മകുളം ഭാഗങ്ങളിൽ ഭീതിയും കൗതുകവുമായ കരിങ്കുരങ്ങിന്റെ കറക്കം. പലയിടത്തും കുട്ടികളെയും മുതിർന്നവരെയും ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും സുന്ദരനായ കുരങ്ങിനെ കാണാൻ കാത്തിരിക്കുകയാണ് പരിസരവാസികൾ.
ഗുരുവായൂർ, ബ്രഹ്മകുളം , കണ്ടാണശ്ശേരി ഭാഗങ്ങളിലൂടെയാണ് കുരങ്ങിന്റെ സഞ്ചാരം. അതിരപ്പിള്ളി വനമേഖലകളിലും കേരളത്തിലെ മറ്റു വനമേഖലകളിലും കണ്ടുവരുന്ന കുരങ്ങുകളിലെ സുന്ദരനാണ് കരിങ്കുരങ്ങ്.
കുരങ്ങിന്റെ ചർമ്മം കറുത്ത കളറും രോമ ഭാഗം വെളുപ്പുമാണ്. കാണുമ്പോൾ രണ്ടു വയസ് തോനിക്കും. വനമേഖലകളിലൂടെ കടന്നുവന്ന ചരക്കു വാഹനങ്ങളിൽ കുടുങ്ങി നാട്ടിൻപുറങ്ങളിൽ എത്തിയതാകാമെന്ന് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ റിജോ ചിറ്റട്ടുകാര പറഞ്ഞു.