-gvr-mohanakrishnan
അഡ്വ.കെ.വി. മോഹനകൃഷ്ണൻ

ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗമായി അഡ്വ. കെ.വി. മോഹനകൃഷ്ണൻ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. രാവിലെ പത്തിന് ദേവസ്വം കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം കമ്മിഷണർ പി. വേണുഗോപാൽ സത്യവാചകം ചൊല്ലികൊടുക്കും. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും
നവംബർ ആറിനാണ് ദേവസ്വം ഭരണസമിതി അംഗമായി മോഹനകൃഷ്ണനെ നിയമിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങിയിരുന്നത്. ഈ ഉത്തരവിൽ ചില അക്ഷര തെറ്റുകൾ സംഭവിച്ചതിനെ തുടർന്ന് തെറ്റുകൾ തിരുത്തി നവംബർ 18ന് വീണ്ടും വിജ്ഞാപനം ഇറക്കി. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നതിനാൽ ചുമതലയേൽക്കൽ തിരഞ്ഞെടുപ്പിന് ശേഷം നടത്തുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.