കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് 14ാം വാർഡ് മൂന്നുപീടിക ബീച്ച് റോഡ് എ.പി.ജെ അബ്ദുൽ കലാം റോഡ് നിവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പരിസര ശുചീകരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒട്ടിച്ച പോസ്റ്ററുകളും, തോരണങ്ങളും നീക്കം ചെയ്ത് സംസ്‌കരിച്ചു. 14ാം വാർഡിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളായ ജിസ്‌നി ഷാജി, ഷെമീർ, രാജേഷ്, ഷെഫീക്ക് എന്നിവരെ പൂക്കൾ നൽകി സ്വീകരിച്ചു.
അവരോടൊപ്പം അവരുടെ പ്രവർത്തകരും ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. കൂട്ടായ്മ പ്രസിഡന്റ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബോഡി മൈന്റ് ഹോമിയോപതിക്ക് റിസർച്ച് സെന്റർ തൃശൂർ പാലക്കാട് ചീഫ് കൺസൾട്ടന്റ് ഡോക്ടർ ബി. സുരേഷ് കുമാർ മുഖ്യ അതിഥിയായിരുന്നു. സ്ഥാനാർത്ഥികളായ ജിസ്‌നി ഷാജി, ഷെമീർ , രാജേഷ്, ഷെഫീക്ക്, ചെയർമാൻ സക്കീർ ഹുസൈൻ, സെക്രട്ടറി സത്യൻ കുറൂട്ടിപ്പറമ്പിൽ , ട്രഷറർ നസീർ , സഗീർ , ഷംസു , സിബി തുടങ്ങിയവർ സംസാരിച്ചു.