 
ചാലക്കുടി: മേലൂർ പാലപ്പിള്ളി ഇളഞ്ചേരിയിൽ വ്യാപക കാട്ടുപന്നി ശല്യം. ദിനംപ്രതി നിരവധി കാർഷിക വിളകൾ ഇവ തിന്നുനശിപ്പിക്കുകയാണ്. കപ്പക്കൃഷിയാണ് പ്രധാനമായും നാശം നേരുടുന്നത്. കഴിഞ്ഞ ദിവസം കളപ്പുരയ്ക്കൽ മുരളിയുടെ 40 സെന്റ് സ്ഥലത്തെ കപ്പക്കൃഷി പൂർണമായും പന്നിക്കൂട്ടം നശിപ്പിച്ചു. തൊട്ടടുത്ത പറമ്പുകളിലെ കപ്പക്കൃഷിയും നേരത്തെ ഇവ തകർത്തിരുന്നു. ഈ അവസ്ഥ തുടർന്നാൽ എല്ലാവിധ കൃഷികളും അവസാനിപ്പിക്കുന്ന സാഹചര്യമാണ് നിലവിലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.