തൃശൂർ: പരാജയഭീതി പൂണ്ട സി.പി.എം ജില്ലയിൽ വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് പറഞ്ഞു. കുന്നംകുളത്ത് സ്ഥാനാർത്ഥിയെ ആക്രമിച്ചതും ചാവക്കാടും ഇരിങ്ങാലക്കുടയിലും ജില്ലയിലെ വിവിധ മേഖലകളിലും ഉണ്ടായ അക്രമസംഭവങ്ങളും ഇതിന് ഉദാഹരണമാണ്. പല സ്ഥലങ്ങളിലും ബി.ജെ.പി സ്ഥാനാർത്ഥികളെയും നേതാക്കളെയും തിരഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഭീഷണിപ്പെടുത്തിയിരുന്നു. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ അക്രമത്തിനു ഒത്താശ നൽകുന്ന സമീപനമാണ് പൊലീസ് ചെയ്യുന്നത്. കനത്ത പരാജയമാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.