sndp
എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ വനിതാസംഘം പൊതുയോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ:സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ വനിതാസംഘം പൊതുയോഗവും കമ്മിറ്റി രൂപീകരണവും നടന്നു. കുന്നംകുളം കെ.ആർ. ഗ്രാന്റ് റസിഡൻസിയിൽ യൂണിയൻ പ്രസിഡന്റ് കെ. രഘുനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ:സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റായി ഡോ. ലളിത ഗോപിനാഥ്, വൈസ് പ്രസിഡന്റ് പ്രീതി സുരേഷ്, സെക്രട്ടറി സുധ വിജയൻ, ഖജാൻജി സുജിതഘോഷ്‌കുമാർ, കമ്മിറ്റി അംഗങ്ങളായി ഹർഷ, ദിവ്യ, രജിത, ശബീഷ, പ്രിയ എന്നിവരെയും കേന്ദ്രസമിതിയിലേക്ക് മിനി തിലകൻ, ശാലിനി വിശ്വനാഥൻ, ജാൻസി എന്നിവരേയും തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാൻ കെ.ആർ രജിൽ ആശംസാ പ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം. സുകുമാരൻ നന്ദിയും പറഞ്ഞു.