 
കയ്പമംഗലം: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് വിതരണം നടത്തി. കയ്പമംഗലം മണ്ഡലം പ്രസിഡന്റ് എം.ബി.കെ. മുഹമ്മദ്, മതിലകം പഞ്ചായത്ത് പ്രതിനിധി കാക്കശ്ശേരി കുഞ്ഞുമുഹമ്മദിന് മെമ്പർഷിപ്പ് നൽകി വിതരണം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ തറയിൽ അദ്ധ്യക്ഷനായി. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് രമേശ് കൈതവളപ്പിൽ, സത്യൻ കുറൂട്ടിപറമ്പിൽ, വേണു കല്ലയിൽ, ഹംസ, മനോഹരൻ , ബാവച്ഛൻ, ചന്ദ്രൻ മഞ്ചാക്കൽ, ജോർജ്ജ്, ദാസൻ കൊല്ലാറ, ജയചന്ദ്രൻ പൊനത്തിൽ, വേണു തറയിൽ എന്നിവർ സംസാരിച്ചു.