നാട്ടിക: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി മികച്ച വിജയം നേടുമെന്ന് ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി ലോചനൻ അമ്പാട്ട്. നാട്ടിക നിയോജക മണ്ഡലം ബി.ഡി.ജെ.എസ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഇടതു, വലതു കോട്ടകളിൽ ശക്തമായ വിള്ളൽ വരുത്തി കൊണ്ട് എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിച്ചു കയറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തിൽ മത്സരിച്ച സ്ഥാനാർത്ഥികൾ വിജയപ്രതീക്ഷകൾ പങ്കുവച്ച് അനുഭവങ്ങൾ വിശദീകരിച്ച് സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് പി.ആർ. ഷാജു അദ്ധ്യക്ഷനായി. സി.ജി. പുഷ്പാംഗദൻ, കെ.ആർ. ഗംഗാധരൻ, വിജയൻ ചെമ്പാറ, ചന്ദ്രിക തിലകൻ, സഞ്ചു കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.