തൃശൂർ: കൊവിഡ് പരിശോധന, പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യമൊരുക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ആവശ്യപെട്ടു. സർക്കാർ നേരിട്ടോ അല്ലെങ്കിൽ ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിലോ ഒരു നിശ്ചിത തുക ഈടാക്കി കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യം അടിയന്തരമായി ഒരുക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയൻ ആവശ്യപ്പെട്ടു. ജില്ലയിലെ കൊവിഡ് അംഗീകൃത സ്വകാര്യ ലാബുകളിൽ പലതിലേയും പരിശോധനാഫലം വിശ്വാസയോഗ്യമല്ല, ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ, ജില്ലാ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. മധു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഷീബു, വി.എ ഷാജു, വി.എസ് സുബിത, വി.എ ബഷീർ തുടങ്ങിയവർ സംസാരിച്ചു.