election

തൃശൂർ: ജില്ലയിലെ വോട്ടണ്ണൽ കേന്ദ്രങ്ങൾ കർശന സുരക്ഷാവലയത്തിൽ. കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ അകത്തു കടത്തൂ. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ: കോർപ്പറേഷന്റെ വോട്ടെണ്ണൽ നടക്കുന്നത് ചെമ്പൂക്കാവ് മഹാരാജാസ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ്.

# മുനിസിപ്പാലിറ്റികൾ: ഇരിഞ്ഞാലക്കുട മുനിസിപ്പൽ ഓഫീസ്, കൊടുങ്ങല്ലൂർ ശ്രീഗപുരം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കുന്നംകുളം ടൗൺഹാൾ, ഗുരുവായൂർ ഇന്ദിരാഗാന്ധി ടൗൺഹാൾ, ചാവക്കാട് എം.ആർ. രാമൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂൾ,

ചാലക്കുടി ജൂബിലി മുനിസിപ്പൽ ഹാൾ, വടക്കാഞ്ചേരി ഗവ ഹയർസെക്കൻഡറി സ്‌കൂൾ.

ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ

ചാവക്കാട് കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ചാവക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചൊവ്വന്നൂർ ചൂണ്ടൽ, ചൊവ്വന്നൂർ, കടവല്ലൂർ, കടങ്ങോട്, വേലൂർ, കണ്ടാണശേരി, കാട്ടകാമ്പാൽ, പോർക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ഗുരുവായൂർ ശ്രീകൃഷ്ണകോളേജിലും വടക്കാഞ്ചേരി വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈ സ്‌കൂളിലും നടക്കും. ദേശമംഗലം, എരുമപ്പെട്ടി,മുള്ളൂർക്കര, തെക്കുംകര,വരവൂർ തുടങ്ങിയ പഞ്ചായത്തുകളുടെ വോട്ടുകളാണ് ഇവിടെ എണ്ണുക. പഴയന്നൂർ പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ചേലക്കര, വള്ളത്തോൾ നഗർ, കൊണ്ടാഴി, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്ലാമല എന്നീ പഞ്ചായത്തുകളാണ് കീഴിൽ വരുന്നത്. ഒല്ലൂക്കര മാടക്കത്തറ,നടത്തറ, പാണഞ്ചേരി,പുത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കുട്ടനല്ലൂർ സി. അച്യുതമേനോൻ ഗവ. കോളേജിൽ പുഴയ്ക്കൽ അടാട്ട്, മുളങ്കുന്നത്തുകാവ്, അവണൂർ, കൈപ്പറമ്പ്, തോളൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ ശ്രീശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ. മുല്ലശേരി പാവറട്ടി സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് എണ്ണുക. എളവള്ളി,മുല്ലശേരി, പാവറട്ടി, വെങ്കിടങ്ങ് എന്നിവയാണ് പഞ്ചായത്തുകൾ. തളിക്കുളം തളിക്കുളം ഗവ ഹയർ സെക്കൻഡറി സ്‌കൂളിലാണ് എണ്ണുക. ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നിവയാണ് ഇതിനു കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ. മതിലകം എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം, എടവിലങ്ങ്, എറിയാട് ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുക. അന്തിക്കാട് വോട്ടെണ്ണൽ പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. അന്തിക്കാട്, താന്ന്യം, മണലൂർ,അരിമ്പൂർ പഞ്ചായത്തുകളാണ് കീഴിൽ വരുന്നത്. ചേർപ്പ് വോട്ടുകൾ എണ്ണുന്നത് ചേർപ്പ് ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ്. അവിണിശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇവിടെയെണ്ണുന്നത്. കൊടകര അളഗപ്പനഗർ, കൊടകര, മറ്റത്തൂർ,നെന്മണിക്കര, പുതുക്കാട്,തൃക്കൂർ വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ അളഗപ്പനഗർ ത്യാഗരാജർ പോളിടെക്‌നിക് കോളേജിൽ നടക്കും ഇരിങ്ങാലക്കുട കരുവന്നൂർ സെന്റ് ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂളിൽ എണ്ണും. കാറളം, കാട്ടൂർ,മുരിയാട്, പറപ്പൂക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളാണ് ഇതിൽ വരുന്നത്. വെള്ളാങ്കല്ലൂർ ബ്ലോക്ക് പടിയൂർ, പൂമംഗലം, പുത്തൻചിറ, വെള്ളാങ്കല്ലൂർ, വേളൂക്കര എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ നടവരമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുക. മാള ബ്ലോക്ക് പഞ്ചായത്ത് മാള,ആളൂർ,അന്നമനട, കുഴൂർ, പൊയ്യ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണലിന് മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളും ചാലക്കുടി കാടുകുറ്റി, കൊരട്ടി, മേലൂർ, പരിയാരം, അതിരപ്പിള്ളി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ വോട്ടുകൾ എണ്ണുന്നതിന് ചാലക്കുടി കാർമൽ ഹയർ സെക്കണ്ടറി സ്‌കൂളും സജ്ജമാക്കിയിട്ടുണ്ട്.