 
കയ്പമംഗലം: കയ്പമംഗലം ദിവ്യ രാജരാജേശ്വരി ക്ഷേത്രത്തിൽ വൃശ്ചിക മണ്ഡലമാസ സമാപനത്തോടനുബന്ധിച്ച് വിശേഷാൽ പാലഭിഷേകവും പൂമൂടലും പന്തീരാടി പൂജയും നിറമാല ചുറ്റുവിളക്ക്, പ്രസാദഊട്ട് എന്നിവ നടത്തി. പി.വി.സന്തോഷ് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രമോദ് ശാന്തി, സുനിൽ ശാന്തി, വിഷ്ണു ശാന്തി എന്നിവർ പങ്ക3െടുത്തു. ക്ഷേത്രം രക്ഷാധികാരി ഡോ. കെ.വി. ബാലൻ, കെ.വി. തമ്പി, കെ.കെ.ശക്തിധരൻ,കെ.കെ. ശൂരപാണി, കെ.ബി. സുഗുണൻ, കെ.വി. മനോമോഹൻദാസ്,സുലോചന ശക്തിധരൻ, സരിത ഷാജി, രമ സുഗുണാനന്ദൻ, അജിത സുധൻ എന്നിവർ നേതൃത്വം നൽകി.