mmm
കാരമുക്ക് ശ്രീക്യഷ്ണക്ഷേത്തിന്റെ മുൻവശത്തുള്ള ആൽമരത്തിലെ കടന്നൽകൂട്

കാഞ്ഞാണി: ക്ഷേത്രപ്പറമ്പിലെ ആൽമരത്തിലെ കടന്നൽക്കൂട് ഭീതി പരത്തുന്നു. കാരമുക്ക് ശ്രീക്യഷ്ണക്ഷേത്രത്തിന് മുൻവശത്തുള്ള ആൽമരത്തിൽ കൂടുകൂട്ടിയ കടന്നലുകളാണ് സമീപവാസികൾക്ക് ഭീഷണിയായിരിക്കുന്നത്. ആൽമരത്തിന്റെ വളരെ ഉയരത്തിലാണ് കടന്നൽകൂട് നിലനിൽക്കുന്നതെങ്കിലും പക്ഷികൾ കൊത്തുന്നതിനാൽ കടന്നൽകൂട് ഇളകി സമീപപ്രദേശങ്ങളിലെ വിടുകളിലേക്ക് കടന്നലുകൾ എത്തുന്നസാഹചര്യമാണ്. അതിനാൽ പരിസരവാസികൾക്ക് വീടിന്റെ പുറത്തേക്കിറങ്ങുവാൻ പറ്റാത്ത അവസ്ഥയാണുള്ളത്. രാത്രിസമയങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. പലതവണ പഞ്ചായത്ത് അധിക്യതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയായില്ലെന്ന് സമീപവാസിയായ മോഹിനി രാമകൃഷ്ണൻ പറഞ്ഞു.