തളിക്കുളം: തളിക്കുളം നിവാസികളുടെ കൂട്ടായ്മയായ തളിക്കുളം പ്രവാസി അസോസിയേഷൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ടി.എൻ. പ്രതാപൻ എം.പിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഇ.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. അനഘ ടി.ഡി, അനഘ പി കാസിം, സ്നേര സിബിൻ, ആര്യ പ്രേംസുതൻ, ആയ്ഷ അഷ്റഫ്, ഋഷികേഷ് വിജോജ്, ആദിത്യ പ്രേംസുതൻ, ഗോപികാനന്ദന എന്നിവർക്ക് ഫലകവും കാഷ് അവാർഡും നൽകി ടി.എൻ. പ്രതാപൻ എം.പി ആദരിച്ചു, രാമദാസ് തൊഴുമ്പറമ്പിൽ, ഷംസുദ്ദീൻ മുഹമ്മദ്, നാസർ പുതുക്കുളം, സുഭാഷ് ചന്ദ്രൻ, ധർമ്മൻ മേലേടത്ത്, ബാഹുലേയൻ മാനങ്ങത്ത്, രത്നാകരൻ ആലുങ്ങൽ, കാസിം പുതിയവീട്ടിൽ എന്നിവർ സംബന്ധിച്ചു.