താന്ന്യം: നിർദ്ധനരായ കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽഫോൺ വാങ്ങി നൽകി ബി.ജെ.പി പ്രവർത്തകർ. പഴയ പോസ്റ്റാഫീസിനു സമീപം അറക്കൽ ഇലയെടത്തട്ടിൽ വാസുദേവൻ മകൾ ശ്രുതിക്കാണ് മൊബൈൽ നൽകിയത്. ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് സ്ഥാനാർത്ഥി ഇ.പി ഹരീഷ് മാഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കുടുംബത്തിന്റെ ദയനീയവസ്ഥ മനസ്സിലായത്. ചോർന്നൊലിക്കുന്ന പുരയിടം, ഒരുവശം തളർന്ന് കിടക്കുന്ന അമ്മ, കൂലിപ്പണിക്കാരനായ പിതാവ്.പിന്നെ അനിയത്തിയും. കുടുംബത്തിന്റെ അവസ്ഥ ജെസ്റ്റാൾട്ട് ട്യൂഷൻ സെന്ററിലെ പൂർവ വിദ്യാർത്ഥികളുമായി മാസ്റ്റർ പങ്കുവെച്ചു. ഇവരുടെ സഹായത്തോടെയാണ് മൊബൈൽഫോൺ നൽകിയത്. ചടങ്ങിൽ ഇ.പി. ഹരിഷ് , ഷണ്മുഖൻ മാപ്രാണത്ത്, ബിനീഷ് മേനോത്തുപറമ്പിൽ എന്നിവർ പങ്കെടുത്തു. ഡിപ്ളോമ വിദ്യാർത്ഥിനിയാണ് ശ്രുതി.