തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിൽ വിവിധ ബിരുദ വിഭാഗങ്ങളിൽ എസ്.സി/ എസ്..ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ഇക്കണോമിക്സ് (2- എസ്..ടി), മലയാളം (3- എസ്.ടി ), സുവോളജി (2- എസ്.ടി), മാത്തമാറ്റിക്സ് (2-എസ്.ടി), (3 എസ്.സി), കെമിസ്ട്രി (2 എസ് സി), കൊമേഴ്സ് ( 3- എസ്.ടി). അർഹരായ വിദ്യാർത്ഥികൾ നാളെ (വ്യാഴം) വൈകിട്ട് 3ന് മുൻപായി കോളേജുമായി ബന്ധപ്പെടണം. എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ സീറ്റുകൾ എസ്..സി വിഭാഗത്തിലേക്ക് മാറ്റും. ഡിസംബർ 12ലെ യൂണിവേഴ്സിറ്റി സ്പെഷൽ എസ്.സി/എസ്.ടി റാങ്ക് ലിസ്റ്റിലെ വിദ്യാർത്ഥികളെ പരിഗണിച്ചശേഷമേ പുതിയതായി റിപ്പോർട്ട് ചെയ്യുന്നവരെ പരിഗണിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പൽ അറിയിച്ചു.