show

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അറിയിക്കുന്നതിന് കളക്ടറേറ്റിൽ സ്‌ക്രീനുകൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്കായി കളക്ടറേറ്റിന്റെ താഴത്തെ നിലയിലും മാദ്ധ്യമപ്രവർത്തകർക്കായി ഒന്നാം നിലയിലെ കോൺഫറൻസ് ഹാളിലുമാണ് സ്‌ക്രീനുകൾ. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി) സ്‌ക്രീനുകളിലേക്ക് ട്രെൻഡ് സോഫ്റ്റ് വെയർ മുഖേന തത്സമയം വിവരങ്ങളെത്തിക്കുക.