കാഞ്ഞാണി: കാരമുക്കിൽ രോഗബാധിതരും നിർദ്ധനരുമായ ദമ്പതികൾ സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നു. ഇരു വൃക്കകളും തകരാറിലായ ചേന്ദമംഗലത്ത് രാജുവും കാൻസർബാധിതയായ ഭാര്യ സുജാതയുമാണ് കാരുണ്യം തേടുന്നത്. 6 വർഷമായി ഇരുവരും ത്യശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. വൃക്കമാറ്റിവെയ്ക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതിനാൽ രാജു ആഴ്ചയിൽ നാലുതവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.ഒരു ഡയാലിസിസ് കഴിഞ്ഞുവരുമ്പോൾ തന്നെ 2000രൂപയും ഭാര്യ സുജാതയ്ക്ക് കീമോ ചെയ്യാൻ 10000രൂപയോളം ചെലവുണ്ട് നാട്ടുകാരുടേയും ബന്ധുമിത്രാദികളുടേയും സഹപാഠികളുടെയും സഹായത്താലാണ് രണ്ടുപേരുടേയും ചികിത്സ നടന്നിരുന്നത്. വാർദ്ധക്യസഹജമായ അസുഖബാധിതയായ അമ്മയാണ് ഇവർക്കൊപ്പമാണുള്ളത്. തുടർ ചികിത്സയ്ക്കുള്ള പണം കണ്ടെത്തനാകാതെ വിഷമാവസ്ഥയിലാണ് കുടുംബം. സഹായത്തിനായി ബാങ്ക് ഒഫ് ഇന്ത്യ കണ്ടശാംകടവ് ബ്രാഞ്ചിൽ സുജാതയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സുജാത രാജു ,ബാങ്ക് ഒഫ് ഇന്ത്യ 855210110002145,IFS കോഡ് B KID 0008552. ഫോൺ: 9846135832.