തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാൻ ട്രെൻഡ് വെബ്‌സൈറ്റ് സജ്ജമായി. വോട്ടെണ്ണലിന്റെ പുരോഗതി കൃത്യവും സമഗ്രവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെൻഡ് വെബ്‌സൈറ്റിൽ തത്സമയം ലഭിക്കും. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഫലം ജില്ലാ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ തിരിച്ച് ഒറ്റനോട്ടത്തിൽ മനസിലാകുന്ന വിധം സൈറ്റിൽ കാണാം. ഓരോ തദ്ദേശ സ്ഥാപനത്തിലേയും വോട്ടെണ്ണൽ നില വാർഡുകളിലെ പോളിംഗ് സ്‌റ്റേഷൻ അടിസ്ഥാനത്തിലും മനസിലാക്കാം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി) വെബ്‌സൈറ്റ് തയ്യാറാക്കിയത്‌.