തൃശൂർ: കണിമംഗലം പാടശേഖരത്തിൽ നെടുപുഴ സർവീസ് സഹകരണ സംഘവും കണിമംഗലം പാടശേഖര സമിതിയും സംയുക്തമായി 900 ഏക്കറിലെ കൃഷിയിറക്കലിനു തുടക്കംകുറിച്ചു. ചീഫ് വിപ്പ് കെ. രാജൻ വിത്ത് വിതക്കൽ നിർവഹിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി.എ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പാടശേഖര സമിതി കൺവീനർ വി.ജി. സുനിൽകുമാർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ്‌ എ.ആർ. രാഹുൽനാഥ് നന്ദിയും പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി സുനിൽകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി വിജയൻ തിരുനിലത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.