മാള: പോസ്റ്റൽ ബാലറ്റുകൾ തുറന്നുവച്ച പെട്ടിയിൽ നിക്ഷേപിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നു.മാള സബ് രജിസ്ട്രാർ ഓഫീസിലെ തുറന്ന പെട്ടിയിൽ നിക്ഷേപിക്കുന്നത് സംബന്ധിച്ചാണ് സ്ഥാനാർത്ഥികളും ഏജന്റുമാരും പരാതി ഉന്നയിച്ചത്. പൊയ്യ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികളുടെ പോസ്റ്റൽ വോട്ടുകളാണ് വരണാധികാരിയായ സബ് രജിസ്ട്രാർ ഓഫീസിൽ സ്വീകരിച്ചിരുന്നത്.ഇതുസംബന്ധിച്ച് തഹസിൽദാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്ന് പെട്ടി മാറ്റിസ്ഥാപിച്ചു. പോസ്റ്റൽ ബാലറ്റ് ആർക്കും എടുക്കാവുന്ന നിലയിലായിരുന്നു പെട്ടിതുറന്നിരുന്നത്.