
കയ്പമംഗലം: ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്‌കൂൾ റോഡിന് സമീപം മണ്ടത്തറ കോളനിയിൽ മാപ്പൊലി മണികണ്ഠന്റെ ഭാര്യ സിബിയാണ് (27) മരിച്ചത്. ശനിയാഴ്ചയാണ് തൂങ്ങിയ നിലയിൽ നിന്നിരുന്ന സിബിയെ വീട്ടുകാർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. മക്കൾ: ശിവപ്രിയ, ശിവദേവ്.
മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സിബിയുടെ പിതാവ് ചേറ്റുപുഴ സ്വദേശി മാന്തറ സുബ്രഹ്മണ്യൻ പരാതി നൽകി. കയ്പമംഗലം പൊലീസ് കേസെടുത്തു.കൊടുങ്ങല്ലൂർ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കയ്പമംഗലം എസ്.ഐ കെ.എസ്. സുബിന്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു. സിബിയുടെ ചെന്ത്രാപ്പിന്നിയിലെ വീട്ടിൽ ഫോറൻസിക് ഉദ്യേഗസ്ഥരും വിരലടയാള വിദഗ്ദ്ധരും വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.