ചെറുതുരുത്തി: ചാക്യാർകൂത്ത് കൂടിയാട്ടം കലാകാരനും കൂടിയാട്ട അദ്ധ്യാപകനുമായിരുന്ന കലാമണ്ഡലം രാധാകൃഷ്ണന്റെ രണ്ടാമത് അനുസ്മരണം കലാമണ്ഡലത്തിൽ വെച്ച് നടന്നു. അക്കാഡമിക് കോ ഓർഡിനേറ്റരും വകുപ്പ് മേധാവിയുമായ കലാമണ്ഡലം അച്യുതാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. കലാമണ്ഡലം കനകകുമാർ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം സിന്ധു, കലാമണ്ഡലം കൃഷ്‌ണേന്ദു, കലാമണ്ഡലം രാഹുൽ അരവിന്ദ്, കലാമണ്ഡലം അബിജോഷ് എന്നിവർ പ്രസംഗിച്ചു.