
ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗമായി അഡ്വ. കെ.വി. മോഹനകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം കമ്മീഷണർ പി. വേണുഗോപാൽ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, ഇ.പി.ആർ. വേശാല, മല്ലിശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജകുമാരി എന്നിവർ പങ്കെടുത്തു. ഗുരുവായൂർ സ്വദേശിയായ മോഹനകൃഷ്ണൻ എൻ.സി.പി പ്രതിനിധിയാണ്.