ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജീവനക്കാരിൽ ഇന്നലെ നടത്തിയ പരിശോധനയിൽ 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദേവസ്വത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 109 ആയി. 501 ജീവനക്കാർക്കാണ് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയത്. ദേവസ്വത്തിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ച ശ്ചാത്തലത്തിലാണ് ജീവനക്കാർക്കായി ആന്റിജൻ പരിശോധന നടത്തിവരുന്നത്. ഇന്ന് 500 ജീവനക്കാർക്കു കൂടി പരിശോധന നടക്കും.