കൊടകര: വിഖ്യാത പഞ്ചവാദ്യ പ്രതിഭയായിരുന്ന അന്നമനട പരമേശ്വര മാരാരുടെ കലാസപര്യയേയും സാംസ്‌കാരിക പ്രതിച്ഛായയേയും ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നു. പ്രമാണിയെന്ന് പേരിട്ടിട്ടുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഒൺ കർമ്മം ഇന്ന് ഉച്ചയ്ക്കുശേഷം മാരാരുടെ കൊടകരയിലുള്ള വസതിയിൽ അദ്ദേഹത്തിന്റെ ഭാര്യ ശാന്ത മാരസ്യാർ നിർവഹിക്കും. വാദ്യസംഗീതസഭ ചെയർമാൻ, പെരുവനം സതീശൻ മാരാർ, കാലടി കൃഷ്ണയ്യർ, ചക്കങ്കുളം പ്രകാശൻ മാരാർ, കലാമണ്ഡലം ഹരീഷ് എന്നിവർ പങ്കെടുക്കും. ഡോ.നന്ദിനി വർമ്മ നിർമ്മിക്കുന്ന പ്രമാണിയുടെ രചനയും സംവിധാനവും കൊടകര രമേശാണ്.