പുതുക്കാട്: തെക്കേ തൊറവ് വള്ളിക്കുന്നത്ത് ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ മുപ്പതാംവേല ആചാരാനുഷ്ഠാനങ്ങളോടെ നടന്നു. നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, എഴുന്നളളിപ്പ്, മേളം, നിറമാല,ചുറ്റുവിളക്ക്, തായമ്പക എന്നിവയുണ്ടായി. ചടങ്ങുകൾക്ക് തന്ത്രി അമ്പഴപ്പിള്ളി ശ്രീരാജ് ഭട്ടതിരിപ്പാട്, മേൽശാന്തി കുറുങ്കാട് മനോജ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. മേളത്തിന് കണ്ണമ്പത്തൂർ വേണുഗോപാലും തായമ്പകക്ക് അരുൺ പാലാഴിയും നേതൃത്വം നൽകി.