covid

തൃശൂർ: ജില്ലയിൽ 712 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 706 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5625 ആണ്. തൃശൂർ സ്വദേശികളായ 132 പേർ മറ്റുജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 66,605 ആണ്. 60,485 പേരെയാണ് ആകെ രോഗമുക്തരായത്. ഇന്നലെ സമ്പർക്കം വഴി 689 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. 9 ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 9 പേർക്കും രോഗഉറവിടം അറിയാത്ത 5 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.