ചാവക്കാട്: വീടിന് പുറത്തുവെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. മണത്തല സിദ്ധിഖ് പള്ളി ഇരട്ടപ്പുഴ റോഡിൽ വാടകക്വാർട്ടേഴ്‌സിൽ താമസിക്കുന്ന തൊടിമേൽ വീട്ടിൽ റസിയയാണ് (48) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ റസിയയെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.