കൊടുങ്ങല്ലൂർ: നഗരസഭയിലെ വോട്ടെണ്ണൽ ശൃംഗപുരം പി. ഭാസ്ക്കരൻ സ്മാരക ഗവ.ഹയർ സെക്കൻൺഡറി സ്കൂളിൽ നടക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണൽ മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡ8റി സ്കൂളിലാണ് നടക്കുക. കൊടുങ്ങല്ലൂർ നഗരസഭയിൽ രണ്ട് റിട്ടേണിംഗ് ഓഫീസർമാർക്ക് കീഴിൽ രണ്ട് ഭാഗങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. ഒന്നുമുതൽ ഇരുപത്തിരണ്ട് വരെയുള്ള വാർഡുകൾ ഒരിടത്തും ഇരുപത്തിമൂന്ന് മുതൽ നാൽപ്പത്തിനാല് വരെ മറ്റൊരിടത്തുമായിരിക്കും എന്നിരിക്കുക. ഒരേസമയം എട്ട് വാർഡുകളിലെ വോട്ടെണ്ണും.