 
ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപ്പാലത്തിൽ ബുള്ളറ്റിൽ അജ്ഞാതവാഹനമിടിച്ച് യുവാവ് മരിച്ചു. ചെങ്ങാലൂർ നെരപ്പേൽ വീട്ടിൽ ബിജോ അഗസ്റ്റിനാണ് (33) മരിച്ചത്. കൂടെയുണ്ടായിരുന്ന ആമ്പല്ലൂർ ആളൂക്കാരൻ വീട്ടിൽ പ്രിൻസിന് (25) പരിക്കേറ്റു. ഇയാൾ അബോധാവസ്ഥയിലാണ്. ഇന്നലെ രാവിലെയായിരുന്നു അപകടം. പെരുമ്പാവൂരിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ബിജോ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പോയതാണ്. മറികടന്നു പോയ കാർ തട്ടി ബുള്ളറ്റ് മറിഞ്ഞുവെന്നാണ് പ്രാഥമികവിവരം. അതുവഴിയെത്തിയ മറ്റുയാത്രക്കാരാണ് അപകടവിവരം ഹൈവേ പൊലീസിനെ അറിയിച്ചത്. തുടർന്ന് ഇരുവരേയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജോയുടെ ജീവൻ രക്ഷിക്കാനായില്ല.