 
ചാലക്കുടി: കൊന്നക്കുഴിയിൽ മുന്നൂറോളം കോഴിക്കുഞ്ഞുങ്ങളെ അജ്ഞാതജീവികൾ വകവരുത്തി. കരിപ്പായി ജോണിയുടെ ഫാമിലെ മൂന്നാഴ്ച പ്രായമുള്ള കോഴിക്കുഞ്ഞുങ്ങാണ് കൂട്ടത്തോടെ ചത്തത്. അറനൂറ് കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഫാമിന്റെ വലപൊളിച്ചാണ് ജീവികൾ അകത്തുകടന്നതെന്ന് ജോണി പറഞ്ഞു.കൊന്നക്കുഴി സെക്ഷൻ ഓഫീസിൽ നിന്ന് വനപാലകരെത്തി സ്ഥലത്ത് പരിശോധന നടത്തി.