വടക്കേക്കാട്: തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. അണ്ടത്തോട് പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ച് നടത്തിയ കൊട്ടികലാശത്തിൽ പങ്കടുത്ത യു.ഡി.എഫ്, എൽഡിഎഫ് പ്രവർത്തകരായ 20 പേരെയും മാവിൻചുവട് കൊടിതോരണങ്ങൾ കത്തിച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ മൂന്നു ബിജെപി പ്രവർത്തകരെയും ഞമനേങ്ങാട് നിശബ്ദ പ്രചാരണദിവസം ജാഥനടത്തിയ 10 പേരെയും ഇതുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേരെയുമാണ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്.