 
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച ആറ് കട്ടിലുകളുള്ള അനസ്തേഷ്യ ഐ.സി.യു പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ എം എ ആൻഡ്രൂസാണ് തുറന്നുകൊടുത്തത്. നവീകരണ ജോലികൾ പൂർത്തിയായ ശസ്ത്രക്രിയ തിയേറ്ററും തുറന്നുകൊടുത്തു. ശസ്ത്രക്രിയ കഴിഞ്ഞയുടൻ രോഗികളെ കിടത്താനാണ് അനസ്തേഷ്യ വിഭാഗത്തിന് കീഴിൽ പുതിയ ഐ.സി.യു.