കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മതിലകം സെന്ററിലെ ഷാർജ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമയും കുന്നത്ത് പരേതനായ മുഹമ്മദിന്റെ (മാമുതു) മകനുമായ ബഷീറാണ് ( 6 2) മരിച്ചത്. വ്യാപാരി വ്യവസായി സമിതി കൊടുങ്ങല്ലൂർ ഏരിയ മുൻ സെക്രട്ടറിയാണ്. ചെറുപ്പം മുതലേ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. ആഘോഷവേളകളിൽ പുറത്തിറക്കിയിരുന്ന തുടി എന്ന പ്രാദേശിക പ്രസിദ്ധീകരണത്തിന്റെ ഒറ്റയാൾ നടത്തിപ്പുകാരനായിരുന്നു. എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരുമായും തികഞ്ഞ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ഭാര്യമാർ: ഐഷാബി, റജീന. മക്കൾ: സിക്കന്തർ, സബീർ (സൗദി), ഫസീല. മരുമക്കൾ: റാഫി, നിസാബി, അൻസി.