വരന്തരപ്പിള്ളി: വടക്കുംമുറിയിൽ വ്യാപകമായി ചാരായ നിർമ്മാണവും വില്പനയും നടക്കുന്നതായി പരാതി. ചാരായ നിർമ്മാതാക്കൾ ആൾത്താമസമില്ലാത്ത വീടിന് മുകളിൽനിന്നും ജലസംഭരണി മോഷ്ടിക്കാൻ ശ്രമം നടത്തി. വലുമറ്റത്തിൽ സാംബാശിവന്റെ വീടിനു മുകളിൽ നിന്നാണ് ജലസംഭരണി മോഷ്ടിക്കാൻ ശ്രമിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് സ്ഥാപിച്ച ബോർഡുകൾ നീക്കംചെയ്തിരുന്ന പ്രവർത്തകർ വീടിനു മുകളിൽ ശബ്ദം കേട്ട് പരിശോധന നടത്തിയപ്പോഴാണ് പൈപ്പുകൾ അറുത്തുമാറ്റി ജലസംഭരണി കയർകെട്ടി താഴെഇറക്കിയതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് മൂന്നാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി,ടി.എൻ. മുകുന്ദൻ ഡിവൈ.എസ്.പിക്കും, എക്‌സൈസ് ഡിവിഷൻ ഓഫീസർക്കും പരാതി നൽകി.