 
കാഞ്ഞാണി: മണലൂർ പഞ്ചായത്ത് പത്യാല വള്ളൂക്കാരൻ അകായി ദേശത്തിൽനിന്ന് പത്ത് സി.പി.എം കുടുംബങ്ങൾ ബി.ജെ.പിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഷാളണിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത് അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് സർജു തൊയക്കാവ് , മണലൂർ നിയോജകമണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, ജനറൽ സെക്രട്ടറി നിഖിൽ തൈവളപ്പിൽ, .വാർഡ് കമ്മിറ്റി അംഗങ്ങളായ ഗോപി കൊച്ചത്ത്,വിനോജ് ,രാഖി വികാസ് എന്നിവർ സന്നിഹിതരായിരുന്നു.