ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ ഇന്നലെനടന്ന ആന്റിജൻ പരിശോധനയിൽ 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 5 പേർ ചാവക്കാട് നഗരസഭ പരിധിയിൽപ്പെട്ടവരാണ്. കടപ്പുറം,ഒരുമനയൂർ,ഗുരുവായൂർ,പുന്നയൂർ,മുല്ലശേരി,പെരിങ്ങോട്ടുകര എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 59 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്.